പോര്‍ച്ചുഗീസുകാരുടെ വരവിനുശേഷമാണ് ഈ കല
കേരളത്തില്‍ രൂപം കൊണ്ടത്. ഉദയംപേരൂര്‍ സുനഹദേസിനു ശേഷം ക്രൈസ്തവേതരമായ വിശ്വാസാനുഷ്ഠാനങ്ങളില്‍ നിന്നും പുതുവിശ്വാസികളെ അകറ്റി നിറുത്താനായി പല നിയമങ്ങളും കര്‍ശനമായി പാലിക്കുവന് പുരോഹിതര്‍ നിശ്ചയിച്ചു. കേരളീയമായ ആഘോഷങ്ങളിലും കലാരൂപങ്ങളിലും പുതുവിശ്വാസികള്‍ താല്പര്യം കാണിക്കുന്നതു തടയാന്‍ പുതിയ ആഘോഷങ്ങളും കലാരൂപങ്ങളും വൈദികര്‍ ചിട്ടപ്പെടുത്തി. ക്രൈസ്തവപുരാവൃത്തങ്ങള്‍ ആധാരമാക്കിയുള്ള നാടകരൂപം ഇതിന്റെ ഭാഗമായാണ് സൃഷ്ടിക്കപ്പപ്പെട്ടത്. കാറല്‍മാന്‍ചരിതം, ജനോവാചരിതം എന്നിങ്ങനെയുള്ള ഏതാനും നാടകങ്ങളാണ് അവതരണത്തിനായി എഴുതപ്പെട്ടത്.
തമിഴുകലര്‍ന്ന ഭാഷയാണ് ചവിട്ടുനാടകങ്ങളില് അധികവും ഉപയോഗിക്കുന്നത്. പലകകള്‍ നിരത്തിയ അരങ്ങുകളില്‍ അവതരിപ്പിക്കുന്നതിനാലാകണം തട്ടുപൊളിപ്പന്‍ എന്നും ഇതിനു പേരുണ്ട്.